‘ഹിറ്റ്മാൻ’ എന്ന വിളിപ്പേര് വന്നതെങ്ങനെ..? വെളിപ്പെടുത്തി രോഹിത് ശർമ്മ

May 22, 2019

ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ട് അധികം ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് പ്രേമികൾ… ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള കായിക ഇനങ്ങളിൽ ഒന്നുകൂടിയാണ് ക്രിക്കറ്റ്. ക്രിക്കറ്റ് താരങ്ങളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ആവേശം കൂടുതലാണ്..ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്കും ആരാധകർ ഏറെയാണ്.

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഹിറ്റ്മാൻ എന്നു വിളിക്കുന്ന രോഹിതിന്റെ ആ പേരിനു പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഏറെക്കാലമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹിറ്റ്മാൻ രോഹിത് എന്ന പേര് മുഴങ്ങികേൾക്കാൻ തുടങ്ങിയിട്ട്. ബൗളറുമാരെയടക്കം ഞെട്ടിക്കുന്ന കൂറ്റൻ ബാറ്റിങ്ങാണ് ഈ പേരിന് കാരണമായത്. എന്നാൽ ഈ പേര് വന്ന വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഒരു ടെലിവിഷൻ പരുപാടിക്കിടെയാണ് രോഹിതിനെ തേടി ഹിറ്റ് മാൻ എന്ന പേര് വന്നത്. പരിപാടിയുടെ പ്രൊഡക്ഷൻ അംഗങ്ങളിൽ ഒരാളാണ് ആദ്യമായി  ഹിറ്റ്മാൻ എന്ന് രോഹിതിനെ വിശേഷിപ്പിച്ചത്. 2013 ൽ നടന്ന ഏകദിന മത്സരത്തിന് ശേഷമായിരുന്നു ആ സംഭവം. ഏകദിനത്തൽ ഡബിൾ സെഞ്ച്വറിയാണ് രോഹിത് കരസ്ഥമാക്കിയത്.

Read also: നാലാമൻ ആര്..? ഇന്ത്യൻ ടീമിനു തലവേദന!

മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ രോഹിതിന്റെ ടീമാണ് ഇത്തവണ ഐ പി എൽ കിരീടം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശ നിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎൽ കിരീടം നാലാം തവണയാണ് സ്വന്തമാക്കുന്നത്.

അതേസമയം ലോകകപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് രോഹിത് ശർമ്മയും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം അരങ്ങേറുന്നത്.