തെളിനീരുമായി ഒഴുകുന്ന ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ അല്പം കൗതുകമുണ്ട്. കാരണം നമ്മുടെയൊക്കെ ഇടങ്ങളില്‍ ഓവ് ചാലുകള്‍ എന്നു പറയുമ്പോള്‍ തന്നെ മാലിന്യങ്ങളാല്‍ നിറഞ്ഞൊഴുകുന്ന ചാലുകളാണ് ഏറെയും. എന്തിനേറെപറയുന്നു ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായ ചിത്രങ്ങളൊന്നും മനസ്സില്‍ പോലും തെളിയണമെന്നില്ല. എന്നാല്‍ ജപ്പാനിലെ ഷിമാബര എന്ന നഗരത്തിലെ ഓവുചാലുകള്‍ തെളിനീരുമായാണ് ഒഴുകുന്നത്.
കേള്‍ക്കുമ്പോള്‍ അല്പം...
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗ്രീൻലാൻഡ് നിറപ്പകിട്ടിന്റെ കാര്യത്തിൽ പിന്നോട്ടാണ്. കാരണം, പേരിൽ പച്ചപ്പുണ്ടെങ്കിലും പൊതുവെ മഞ്ഞുമൂടിയ നിലയിലാണ് ഗ്രീൻലാൻഡ്. എന്നാൽ, ഈ കുറവ് അവിടുത്തെ കെട്ടിടങ്ങൾക്ക് നിറങ്ങൾ ചാർത്തിയാണ് ഗ്രീൻലാൻഡ് മറികടക്കുന്നത്. ഒട്ടേറെ മൾട്ടി- കളർ കെട്ടിടങ്ങളാണ് ഗ്രീൻലാൻഡിന്റെ ഏറ്റവും വലിയ ആകർഷണീയത. മഞ്ഞിൽ പല പല നിറങ്ങളിൽ ഒരേ മോഡലിലുള്ള, ഒരേ തരത്തിലുള്ള...
പ്രാദേശിക വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ മറ്റു സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും കേരളത്തിന് മാതൃകയാകാറുണ്ട്. ഇപ്പോഴിതാ, മുളകൊണ്ടുള്ള ഫ്ലൈ ഓവറിലൂടെ ആസാം കാണിച്ചുതരുന്നതും പ്രാദേശിക വ്യവസായത്തിന്റെ വിജയമാണ്. ഖാനപാരയിലാണ് മുളകൊണ്ടുള്ള പാലം നിർമിച്ചിരിക്കുന്നത്. ആസാമിന്റെ ഏറ്റവും വലിയ പ്രാദേശിക വിഭവമാണ് മുള. ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയ ഒട്ടേറെ ജനങ്ങളുണ്ട്. സഞ്ചാരികൾക്കായി എത്തുന്നവരിലേക്കും തദ്ദേശിയരായവരെയും...
തുർക്കിയുടെ മനോഹാരിത ലോകത്തെ അറിയിച്ച സ്ഥലങ്ങളിൽ ഒന്നാണ് കപ്പഡോക്കിയ. അവിടെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രദേശങ്ങളാണ് ആർഗപ്പും ഗെറീമും. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകർ ഇവിടേയ്ക്ക് എത്തുന്നുണ്ട്. വളരെ കൗതുകകരമായ ചരിത്രവും, അതുല്യമായ ലാൻഡ്സ്കേപ്പും കാരണം, അവ തുർക്കിയുടെ മികച്ച ടൂറിസം പോയിന്റുകളിൽ ഒന്നാണ്.കൂടാതെ ലോകത്തിലെ തന്നെ മനോഹരമായ...
ജപ്പാനിലെ തകൈച്ചി ജില്ലയിലാണ് അസുക്ക ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ ശേഷിപ്പുകൾ ഉള്ള ഒരു പുരാതന ദേശമാണ് അസുക്ക. പഴയ ടുമുലസ് കാലഘട്ടത്തിൽ (എ.ഡി 250-552) രൂപം കൊണ്ട സ്ഥലമാണിതെന്നാണ് വിശ്വസിക്കുന്നത്. ജാപ്പനീസ് ചരിത്രത്തിൽ ഈ യുഗത്തിന്റെ സവിശേഷത, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേക തരം ശ്മശാന കുന്നുകളാണ്.
കല്ലുകളിൽ കൊത്തിയുണ്ടാക്കിയ ശ്മശാനങ്ങളാണ് ഇവിടെ...
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ലാറി, ആള് നിസ്സാരക്കാരനല്ല. യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക പൂച്ചയാണ്. ചുമതലയേറ്റിട്ട് ആകട്ടെ പത്ത് വര്‍ഷവുമായി. യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ വെറുമൊരു പൂച്ചയല്ല ലാറി. ഉത്തരവാദിത്വവും ചുമതലയുമുള്ള ഔദ്യോഗിക പൂച്ചയാണ്. എലിയെ പിടിയ്ക്കുക എന്നതാണ് ലാറി പൂച്ചയുടെ ഉത്തരവാദിത്വം.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവു പൂച്ചകളെ സംരക്ഷിക്കുന്ന...
വിചിത്രമായ വിശ്വാസങ്ങളും, കഥകളുമൊക്കെയായി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ 'പ്രേത നഗരം' എന്നറിയപ്പെടുന്ന ഒരിടമാണ് പെൻസിൽവാനിയയിലെ സെൻട്രാലിയ. എന്നാൽ, മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സെൻട്രാലിയ ഒറ്റപ്പെടാനുള്ള കാരണം വളരെ ദൗർഭാഗ്യകരമാണ്. 1856-ൽ സെൻട്രിയ കൽക്കരി ഖനനത്തിന്റെ ആസ്ഥാനമായിരുന്നു. സുസ്ഥിരമായ ഒരു ബിസിനസ് തന്നെ ഇവിടെ ഇങ്ങനെ രൂപപ്പെട്ടു. വലിയ നഗരമൊന്നുമല്ല സെൻട്രാലിയ. 1890...
ചരിത്രാന്വേഷികൾക്ക് എന്നും കൗതുകരമായ വസ്തുക്കളും വിവരങ്ങളുമൊക്കെ സമ്മാനിക്കുന്നത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശവകുടീരങ്ങളും, ഭൂഗർഭ അറകളുമൊക്കെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങനെ കൗതുകമുണർത്തുന്ന ഒട്ടേറെ വസ്തുക്കൾ ലഭിച്ചിട്ടുണ്ട്. പൊതുവെ നാണയങ്ങൾ, ശിൽപങ്ങൾ, ശിലകളൊക്കെയാണ് ഇങ്ങനെ ലഭിക്കാറുള്ളത്. എന്നാൽ, ചൈനയിലെ ഭൂഗർഭ അറയിൽ നിന്നും ലഭിച്ചത് ഇതൊന്നുമല്ല, ഫേസ് ക്രീമാണ്!
വടക്കൻ ചൈനയിൽ 2700 ലധികം...
എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ഇരട്ടകളെ കാണാം. നൈജീരിയയിലെ ഇഗ് ബൂറ എന്ന ദേശത്തിന്റെ പ്രധാന ആകര്‍ഷണവും ഈ ഇരട്ടകള്‍ തന്നെയാണ്. ഇരട്ടകളുടെ പേരില്‍ ഇരട്ടിപ്പെരുമ കേട്ട നാടെന്നാണ് ഇഗ് ബൂറയെ പൊതുവേ വിശേഷിപ്പിയ്ക്കുന്നത്. മറ്റ് ദേശങ്ങളെക്കാള്‍ എല്ലാം അധികമായി ഇരട്ടകളുണ്ട് ഈ ദേശത്ത്.
ലോകത്തില്‍ തന്നെ ഏറ്റവും അധികം ഇരട്ടകളുള്ള ഇടങ്ങളില്‍ ഒന്നുകൂടിയാണ് ഇഗ് ബൂറ....
ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസിയിലെ ലോറെ ലിൻഡു ദേശീയ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു താഴ്വരയാണ് ബഡാ. ഉത്തരം കിട്ടാത്ത ഒട്ടേറെ അടയാളങ്ങളും ശില്പങ്ങളുമാണ് ബഡാ താഴ്വരയുടെ പ്രത്യേകത. നൂറിലധികം ശില്പങ്ങളാണ് ഇവിടെ അങ്ങിങ്ങായി കാണപ്പെടുന്നത്. അവയിൽ മുപ്പതോളം ശില്പങ്ങൾ മനുഷ്യ രൂപത്തിലുള്ളതാണ്. പക്ഷികളും, മൽസ്യവുമെല്ലാം ഈ ശില്പങ്ങളിൽ ഉൾപ്പെടുന്നു. പക്ഷെ, വർഷങ്ങൾക്ക് മുൻപ് തന്നെ...
ഉണ്ട സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് തള്ളുമല. ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസാണ്. നായികയായി കല്യാണി പ്രിയദർശനാണെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മലബാറിന്റെ...