ഈന്തപ്പഴത്തിലുണ്ട് ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതിവിധി

ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഈന്തപ്പഴത്തിനുള്ള ഗുണങ്ങൾ പലർക്കും അന്യമാണ്. വിളർച്ച മുതൽ നല്ല ദഹനത്തിന് വരെ ഈന്തപ്പഴം നല്ലൊരു പ്രതിവിധിയാണ്. ധാരാളം വൈറ്റമിനുകളും നാരുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്വാഭാവിക മധുരത്തോടെയുള്ളതാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ കഴിക്കാം.

രക്തസമ്മർദം നിയന്ത്രിക്കാൻ ഈന്തപ്പഴം വളരെ നല്ല ഒരു മാർഗമാണ്. കാർഡിയോ അസുഖങ്ങൾ നിയന്ത്രിക്കുവാനും ഈന്തപ്പഴം കൊണ്ട് സാധിക്കും. അലർജി നിയന്ത്രിക്കാൻ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

അനീമിയ ഉള്ളവർക്ക് ഈന്തപ്പഴം വളരെ ഉപകാരപ്രദമാണ്. വിളർച്ചയുള്ളവർ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ദഹന പ്രശ്നങ്ങൾ ഉള്ളവർ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കുക.

Read More:‘മാസ്റ്ററി’നായി പാർകൗർ പരിശീലിച്ച് മാളവിക മോഹനൻ

ഒരുപാട് വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഈന്തപ്പഴത്തിലുണ്ട്. ഇത് മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.

നിസ്സാരമല്ല ഈ വേദനകള്‍; കാരണങ്ങള്‍ പലതാണ്

അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസ്സാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.

കൈവിരലുകളിലെ വേദന
കംപ്യൂട്ടര്‍ അധിഷ്ഠിതമായ ജോലി ചെയ്യുന്നവരിലാണ് കൈവിരലുകളില്‍ കൂടുതലായും വേദന കണ്ടുവരാറ്. തുടര്‍ച്ചയായി കൈവിരലുകളില്‍ വേദനയുണ്ടാകാറുണ്ടെങ്കില്‍ കൃത്യമായ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ചികിത്സിക്കാതിരുന്നാല്‍ കൈകളിലെ പേശികള്‍ ചുരുങ്ങുകയും തന്മൂലം കൈകകളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുകയും ചെയ്‌തേക്കാം.

തലവേദന
പലരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ സഹിക്കാന് വയ്യാത്ത തരത്തില്‍ കഠിനമായ തലവേദനയുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. ഒരുപക്ഷെ ബ്രെയ്ന്‍ അന്യൂറിസം ആവാം ഇത്തരം തലവേദനകളുടെ കാരണം. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിലെ രക്തശ്രാവത്തിന് ഇത്തരം തലവേദനകള്‍. വിട്ടുമാറാത്ത തലവേദന പലപ്പോഴും ബ്രെയ്ന്‍ ട്യൂമറിന്റെയും ലക്ഷണമാണ്.

നടുവേദന
കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും കഠിനമായ നടുവേദനയുടെ കാരണമാണ്. കൃത്യമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കുക.

നെഞ്ചുവേദന
പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് നെഞ്ചുവേദന. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

വയറുവേദന
പലതരം കാരണങ്ങളാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകാറുള്ള വയറുവേദനയെ അത്ര നിസ്സാരമാക്കരുത്. വയറിന്റെ താഴെ വലത്തുഭാഗത്തായി വരുന്ന വേദന അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാവാം. വയറുവേദന കടുത്തതാണെങ്കില്‍ കൃത്യമായി ചികിത്സ ലഭ്യമാക്കണം.

കാല്‍വേദന
കാല്‍മുട്ടുകളിലുണ്ടാകുന്ന വേദന, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന വേദന തുടങ്ങി കാലുകളില്‍ ഉണ്ടാകുന്ന വേദനകള്‍ പലവിധമാണ്. ഇത്തരം വേദനകളും പലപ്പോഴും ചില രോഗങ്ങളുടെ സൂചനകളും ലക്ഷണങ്ങളുമാണ്. അതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം തേടുക.

സ്ഥിരമായി തലവേദന വരുന്നതിന്റെ കാരണങ്ങൾ

ആളുകളിൽ പൊതുവെ കണ്ടുവരുന്ന അവസ്ഥയാണ് തലവേദന. ഓരോരുത്തരിലും തലവേദനയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ജീവിതശൈലി, മാനസിക പ്രശ്നങ്ങൾ, ചുറ്റുപാട് അതിനെയൊക്കെ ആശ്രയിച്ചാണ് ഓരോരുത്തരിലും തലവേദനയുടെ കാരണങ്ങൾ മാറുന്നത്.

ഇന്നത്തെ കാലത്ത് തലവേദനയ്ക്കുള്ള പ്രധാന കാരണം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ ഉപയോഗമാണ്. ഇവയിൽ നിന്നുമുള്ള നീല വെളിച്ചം അതായത് ‘ഗാഡ്ജെറ്റ് ലൈറ്റ്’ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഓഫീസ് ജോലിയിൽ കമ്പ്യൂട്ടറിൽ തുടർച്ചയായി കണ്ണ് നട്ടിരിക്കുന്നവർക്ക് വീട്ടിലെത്തിയാലും അതെ നീല വെളിച്ചം ഫോണിൽ നിന്നും അനുഭവിക്കണം. ഇത് തലവേദനയ്ക്ക് കാരണമാകുന്നു.

കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയായ തോതിൽ അല്ലെങ്കിൽ നല്ല രീതിയിൽ തന്നെ തലവേദന അനുഭവപ്പെടും. അതായത് നിർജലീകരണം തലവേദനയ്ക്ക് ഒരു കാരണമാണ്. ഇപ്പോൾ എ സിയുടെ തണുപ്പിൽ ഇരിക്കുന്നവരാണ് കൂടുതൽ പേരും. അതിനാൽ തന്നെ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിക്കാം. ഇങ്ങനെ വെള്ളം ശരീരത്തിൽ ഇല്ലാതാകുമ്പോൾ സ്വാഭാവികമായും അത് തലവേദനയിലേക്ക് നയിക്കും.

മറ്റൊന്ന് ഹോർമോൺ വ്യതിയാനമാണ്. ഹോർമോൺ വ്യതിയാനം ഒരു ശാരീരിക പ്രക്രിയയാണ്. ഗർഭകാലത്ത് ഈസ്ട്രജന്റെ അളവ് വ്യതിചലിക്കാറുണ്ട്. ഇതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

Read More:അണ്ടർ 19 ലോകകപ്പ്- ശ്രീലങ്കയെ തകർത്ത് ഇന്ത്യ

കിടപ്പും ഇരിപ്പുമൊക്കെ തെറ്റായ രീതിയിലാണെങ്കിൽ തീർച്ചയായും തലവേദന ഉണ്ടാക്കും. തലവേദനയ്ക്ക് പുറമെ ദഹന പ്രക്രിയയെ വരെ തെറ്റായ ശാരീരിക ഭാഷ്യം താളം തെറ്റിക്കും.

നല്ല പ്രഭാതം വരവേൽക്കാം

രാവിലെ ഉണരുന്നതിനനുസരിച്ചാണ് ഒരാളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുന്നത്. നല്ല പ്രഭാതത്തിലേക്ക് പുതുമയുള്ള മനസും ശരീരവുമായി ഉണരാൻ ആദ്യം വേണ്ടത് നല്ല ഉറക്കമാണ്. ഉറക്കം ചിട്ടയില്ലാതെ പോയാൽ ജീവിതത്തിന്റെ തന്നെ താളം തെറ്റും.

സ്വന്തം ജീവിതശൈലിക്കനുസരിച്ച് വൈകി ഉറങ്ങി വൈകി ഉണരുക, അല്ലെങ്കിൽ നേരത്തെ ഉറങ്ങി നേരത്തെ ഉണരുക. ആ ചിട്ട അതേപടി പാലിക്കുക.

മറ്റൊന്ന് വ്യായാമമാണ്. ട്രെഡ്മില്ലിൽ പോയി വർക്ക് ഔട്ട് നടത്തുന്നതും സൂര്യ നമസ്കാരമോ മറ്റു വ്യായാമമുറകളോ 10 മിനിറ്റ് എങ്കിലും ചെയ്യുന്നത് ഉത്തമമാണ്.

ചെറിയ ഇടവേളയിൽ പകലുറങ്ങുന്നത് ഒഴിവാക്കിയാൽ നല്ല ഉറക്കം രാത്രിയിൽ ലഭിക്കും. മറ്റെന്തെങ്കിലും പ്രതിസന്ധികൾ മനസിലുണ്ടെങ്കിൽ ഉറങ്ങും മുൻപ് തന്നെ അതിനു പരിഹാരം കാണുക. അല്ലെങ്കിൽ ഉറക്കം നന്നായി നടക്കില്ല.

ഉറങ്ങാൻ പോകും മുൻപ് ഒരു 30 മിനിറ്റ് മനസും ശരീരവും റിലാക്സ്ഡ് ആക്കുക. ചെറു ചൂടുവെള്ളത്തിൽ കുളി, വായനയൊക്കെ ഫലപ്രദമാണ്. ഒപ്പം മനസ് വളരെ സുഗമമാക്കാൻ ശ്രമിക്കുക. ഉറക്കം ശ്രദ്ധിച്ചാൽ മാത്രമേ മനോഹരമായൊരു പുലരി സ്വയം നമുക്ക് സ്വന്തമാക്കാൻ സാധിക്കു.

‘ഫേഷ്യലോ ത്രെഡിങ്ങോ ചെയ്തിട്ട് വർഷങ്ങളായി’- നമിത പ്രമോദ്

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. വളരെ ഉയരവും അതിനൊത്ത ശരീരവുമുള്ള നമിത പക്ഷെ, സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ഫേഷ്യലോ ത്രെഡിങ്ങോ ചെയ്യാറില്ലെന്നു പറയുന്നു.

‘ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല’- നമിത പറയുന്നു.

‘അൽ മല്ലു’വിൽ നവാഗതനായ ഫാരിസ് ആണ് നമിതയുടെ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More:മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ താരം ‘ഷൈലോക്കി’ലൂടെ വീണ്ടും എത്തുന്നു…

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മാർഗം കലിയിലായിരുന്നു നമിത ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.

പ്രായമാകുമ്പോൾ ഉറക്കം നഷ്ടപ്പെടുമെന്ന പേടിവേണ്ട; നന്നായി ഉറങ്ങാൻ ചില എളുപ്പവഴികൾ

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പ്രായമാകുന്നതോടെ പലർക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താൽ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രായമായില്ലേ.. ഇനിയിപ്പോ അസുഖങ്ങൾ ഒക്കെ ഉണ്ടാകും..! പലരും പറഞ്ഞുകേൾക്കാറുള്ള കാര്യമാണിത്. എന്നാൽ പ്രായമായാൽ അസുഖങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല..കൃത്യമായി ആരോഗ്യം സംരക്ഷിച്ചാൽ എത്ര പ്രായമായാലും ഒരു അസുഖവും നമ്മെ തിരഞ്ഞ് വരില്ല. 

കൃത്യമായ ആരോഗ്യ സംരക്ഷണവും കൃത്യമായുള്ള വ്യായാമവും അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും. പ്രത്യേകിച്ച് പ്രായമായെന്ന് പറഞ്ഞ് വീടിനുള്ളിൽ തന്നെ കഴിയുന്നവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പ്രായത്തിന്റെ അവശതകൾ കൂടുതലായികാണപ്പെടുന്നത്.

മനസിനല്ലല്ലോ ശരീരത്തിനല്ലേ പ്രായം വർധിക്കുക എന്ന് രസകരമായി പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇത് വെറുതെ ചിരിച്ച് തള്ളിക്കളയേണ്ട ഒന്നല്ല. എത്ര പ്രായമായാലും വളരെ ഊർജസ്വലരായി നടക്കുന്ന പലരുടെയും ആരോഗ്യത്തിന് പിന്നിലെ രഹസ്യവും കൃത്യമായുള്ള വ്യായാമവും മനസിന്റെ ചെറുപ്പവും തന്നെയാണ്.  

കഞ്ഞിവെള്ളം കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം

ആരോഗ്യപരമായി കഞ്ഞിക്കും കഞ്ഞിവെള്ളത്തിനും ഒരുപാട് പ്രാധാന്യമുണ്ട്. പക്ഷെ സൗന്ദര്യത്തിൽ കഞ്ഞിവെള്ളം വഹിക്കുന്ന പ്രാധാന്യം പലർക്കും അറിയില്ല. ഒരുപാട് ഗുണങ്ങൾ കഞ്ഞിവെള്ളം കൊണ്ടുണ്ട്.

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമം തിളങ്ങും. മിനുസമുള്ളതുമാകും. കഞ്ഞിവെള്ളമുപയോഗിച്ച് മുഖം മസ്സാജ് ചെയ്‌താൽ മുഖത്തെ പാടുകളും മായും.

ചർമത്തിലെ ചുളിവുകൾ അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും. മുഖത്തും കഴുത്തിലും ടോണർ പോലെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ കറുപ്പും അകറ്റാം. കണ്ണിനു താഴെ കോട്ടൺ തുണിയിൽ കഞ്ഞിവെള്ളം മുക്കി പത്തു മിനിറ്റ് വയ്ക്കുന്നത് കണ്ണിന്റെ കരിവാളിപ്പ് മാറ്റാൻ സഹായിക്കും.

തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾ കഞ്ഞിവെള്ളത്തിലൂടെ മാറ്റാൻ സാധിക്കും. കരിവാളിപ്പ് മാറ്റാനായി ശുദ്ധ ജലത്തില്‍ കുളിക്കുന്നതിനു മുൻപായി പതിനഞ്ചു മിനിട്ടോളം കഞ്ഞിവെള്ളത്തിൽ ഒന്ന് കുളിക്കുന്നത് നല്ലതാണ്.

Read More:ആരോഗ്യത്തിനും സൗന്ദര്യത്തിനും തക്കാളി

മുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച ശേഷം കഞ്ഞിവെള്ളം തലയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച ശേഷം പച്ചവെള്ളത്തിൽ കഴുകാം. ഇത് താരനെയും അഴുക്കുകളെയും മുടി വിണ്ടു കീറുന്നതിനെയും അകറ്റും.

പൊടി വില്ലനാകുമ്പോള്‍; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍

പൊടി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. മറ്റു ചിലരാകട്ടെ പൊടിയെ ‘നിസ്സാരം’ എന്നു പറഞ്ഞ് പൊടികള്‍ക്കിടയിലൂടെയും സഞ്ചരിക്കുന്നു. എന്നാല്‍ പറയുംപോലെ അത്ര നിസ്സാരക്കാരനല്ല പൊടി. പൊടി പലപ്പോഴും വില്ലനാവുകയും ഇതുവഴി പലതരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ശ്വാസകോശ രോഗങ്ങള്‍ക്കും ഒരു പ്രധാന കാരണം പൊടി തന്നെയാണ്.

കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണ് പൊടികള്‍. അതായത് വളരെ ചെറിയ കണികകളാണെന്ന് ചുരുക്കം. പൊടികള്‍ പലപ്പോഴും വായുവില്‍ തങ്ങി നില്‍ക്കുന്നു. പ്രധാനമായും പൊടികളെ രണ്ട് വിധത്തില്‍ തരംതിരിക്കാം. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസ് മുറികളിലുമൊക്കെ കാണുന്ന പൊടികള്‍. മറ്റൊന്ന് അന്തരീക്ഷത്തില്‍ കാണുന്ന പൊടികള്‍. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പൊടി പത്ത് മൈക്രോണിലും താഴെയാണ്. ഇവയെ കാണാന്‍ സാധിക്കില്ല.

എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള പൊടികള്‍ മൂക്കിലൂടെ കടക്കുകയും ഇവ ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. പൊടി അമിതമായി ശ്വാസകോശത്തിലെത്തിയാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. തന്മൂലം ശ്വാസോച്ഛ്വാസത്തിനുള്ള ശേഷി കുറയുകയും ചെയ്യുന്നു.

ഇതു മാത്രമല്ല, പൊടി മൂക്കിലൂടെ കടന്ന് ശ്വാസകോശത്തില്‍ തുടര്‍ച്ചയായി എത്തിയാല്‍ വിട്ടുമാറാത്ത ചുമ, ബ്രോങ്കൈറ്റിസ്, ആസ്തമ, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. പൊടി അമിതമായി ശ്വസിച്ചാല്‍ ശ്വാസനാളി ഭാഗീകമായി അടയുവാനുള്ള സാധ്യതയുമുണ്ട്. അലര്‍ജിയുള്ള ആളുകള്‍ പൊടിയടിക്കുമ്പോള്‍ സ്ഥിരമായി തുമ്മല്‍, കണ്ണു ചൊറിച്ചില്‍, തൊണ്ട കടി, അമിതമായ കഫകെട്ട് എന്നിവയും ഉണ്ടാകുന്നു.

പൊടി മൂലമുണ്ടാകുന്ന വിവിധ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ആദ്യം വേണ്ടത്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മുഖവും മൂക്കും മൂടുന്ന തരത്തില്‍ ഹെല്‍മെറ്റ് ധരിക്കുന്നതും നല്ലതാണ്. അതുപോലെതന്നെ പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും പൊടിയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും.