ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നത് മലയാളിയായ സഞ്ജു വി സാംസണ്. പുതിയ അധ്യായം ആരംഭിയ്ക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന് റോയല്‍സ് സഞ്ജുവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജു നായക സ്ഥാനത്തെത്തിയിരിയ്ക്കുന്നത്. ടീമിനെ ഇതുവരെ നയിച്ച സ്റ്റീവ്...
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ മിന്നുന്ന വിജയത്തിലൂടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമെന്നാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് നിരവധി സിനിമാ താരങ്ങൾ അഭിനന്ദനം അറിയിച്ചിരുന്നു.
'നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്'..ഓരോ ഓവറും ഓരോ...
ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ മിന്നുന്ന വിജയം കരസ്ഥമാക്കി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ. ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ഇന്ത്യയുടെ അഭിമാന നിമിഷം ആഘോഷമാകുന്നത്. ദുൽഖർ സൽമാൻ. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചു.
'മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം...
ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ വിജയകിരീടം ചൂടിയത്.
ടെസ്റ്റിന്റെ അവസാന ദിവസത്തിലെ അവസാന 20 ഓവറില്‍ അതിഗംഭീരമായ പ്രകടനമാണ് ഇന്ത്യന്‍താരങ്ങള്‍ പുറത്തെടുത്തത്. പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യവുമായി...
സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വേണ്ടി മുംബൈയ്ക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദന പ്രവാഹം. 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് വേണ്ടി മുംബൈയെ അടിയറവ് പറയിച്ച പ്രകടനമാണ് കാസർഗോഡുകാരൻ കാഴ്ചവെച്ചത്.
ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതം 137...
കളിക്കളത്തിനപ്പും കാഴ്ചക്കാരിലും ഏറെ ആവേശം ജനിപ്പിക്കുന്നതാണ് ക്രിക്കറ്റ് മത്സരങ്ങൾ. ഇന്നലെ മുംബൈ സ്റ്റേഡിയത്തിൽ വെച്ചുനടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 യിലെ ആദ്യ മത്സരം കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കിയ കളികളിൽ ഒന്നായിരുന്നു. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഇന്ത്യയുടെ മുൻ പേസറും മലയാളി താരവുമായ ശ്രീശാന്ത് തിരികെ എത്തിയ മത്സരം മലയാളികളിലും...
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായി ന്യൂസീലൻഡ് നായകൻ കെയിൻ വില്ല്യംസൺ. 919 പോയിന്റ് നേടിയാണ് വില്ല്യംസൺ ഒന്നാമനായത്. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത്. 900 പോയിന്റുമായാണ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തുള്ള വീരാട് കോലിയ്ക്ക് 870 പോയിന്റാണ്...
വിലക്കിനു ശേഷം ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ് മലയാളി താരം എസ് ശ്രീശാന്ത്. ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റെടുത്ത് മടങ്ങി വരവ് ആഘോഷമാക്കുകയും ചെയ്തു താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് മികച്ച പ്രകടനം ശ്രീശാന്ത് പുറത്തെടുത്തത്. കേരളത്തിനു വേണ്ടി കളത്തിലിറങ്ങിയ ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.
കേരളവും പുതുച്ചേരിയും തമ്മില്‍ നടന്ന...
കൊവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ് കായിക മേഖലയും. ഇന്ത്യ- ഓസിസ് ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. വാശിയേറിയ പോരാട്ടത്തിനൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട് കളിക്കളത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും.
സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ അനുകരിക്കുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ...
സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും പലരുടേയും ക്രിയേറ്റിവിറ്റികള്‍ ശ്രദ്ധ നേടുന്നതും സമൂഹമാധ്യമങ്ങളിലാണ്.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു രസികന്‍ വീഡിയോ. ഫേസ് ആപ്പ് സാങ്കേതിക വിദ്യയിലൂടെ തയാറാക്കിയ വീഡിയോ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. മേരേ സാംനെ...
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...