salim kumar

’10 വർഷം കഴിഞ്ഞാലും മടിയിൽ തന്നെ’- സലിം കുമാറിനൊപ്പം രസകരമായ ചലഞ്ചുമായി പക്രു

സിനിമയിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഗിന്നസ് പക്രുവും സലിം കുമാറും. ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമകളിലെല്ലാം പൊട്ടിച്ചിരിയുടെ മേളമാണ്. മിമിക്രി വേദികളിലൂടെ സിനിമയിലേക്കെത്തിയവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇവരുടെ സൗഹൃദവും രസകരമാണ്. ഇപ്പോഴിതാ, പത്തുവർഷങ്ങളുടെ വ്യത്യാസത്തിൽ സലിം കുമാറും പക്രുവും ഒന്നിച്ചെടുത്ത രണ്ടു ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്. ചിത്രങ്ങളിൽ സലിം കുമാറിന്റെ മടിയിലിരിക്കുകയാണ് ഗിന്നസ്...

‘ചിലോത് റെഡിയാവും, ചിലോത് റെഡി ആവൂല്ല’; ഗുരുവിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഏറ്റുപറഞ്ഞ ഏറ്റവും പോസിറ്റീവ് ആയ വാക്കുകളാണ് 'ചിലോത് റെഡിയാവും, ചിലോത് റെഡി ആവൂല്ല, എന്നാലും ഞമ്മൾക്ക് ഒരു കൊയപ്പവില്ല'. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിലും പരസ്യങ്ങളിലുമെല്ലാം നിറയുന്നത് ഈ ഡയലോഗാണ്. സിനിമാ താരങ്ങളും ഈ ഡയലോഗ് ഏറ്റെടുത്തുകഴിഞ്ഞു. രസികൻ ക്യാപ്ഷനുകളിലൂടെ ശ്രദ്ധ നേടാറുള്ള രമേഷ് പിഷാരടി തന്റെ ഗുരുനാഥനൊപ്പമുള്ള ചിത്രത്തിനൊപ്പവും...

“സലീം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക്”; ഉള്ളുതൊടുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത് ആശംസകള്‍ നേര്‍ന്നുകൊണ്ട് സലീം കുമാര്‍ പങ്കുവെച്ച കുറിപ്പാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം "ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. സലിം കുമാര്‍ എന്ന...

‘ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാളുടെ സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും’- സലീം കുമാർ

സിനിമാ താരങ്ങൾക്കും ലൊക്കേഷനും കാവലാളായിരുന്ന ദാസ് വിടവാങ്ങി. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ. പലർക്കും ദാസ്, കാവൽ എന്നതിലുപരിയായിരുന്നു. നടൻ സലീം കുമാർ ദാസിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സലീം കുമാറിന്റെ വാക്കുകൾ; ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിലെല്ലാം ആരാലും...

‘ചിരി ഒരു വികസന പ്രവർത്തനമാണ്.. നാലിഞ്ചു ചുണ്ട്, ആറ് ഇഞ്ചായി മാറുന്ന ഒരു വികസന പ്രവർത്തനം’- ചിരിദിന വിശേഷങ്ങൾ പങ്കുവെച്ച് സലിം കുമാർ

നിസാരകാര്യത്തിന് വരെ കരയാൻ നമുക്ക് സാധിക്കും. എന്നാൽ എതിരെ വരുന്നയാളുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാനാണ് പ്രയാസം. ഇന്ന് പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ജോലി ഭാരത്തിലൂടെയുമൊക്കെ കടന്നുപോകുമ്പോൾ ചിരിയുടെ പ്രാധാന്യവും ഏറുകയാണ്. നമ്മുടെ മനസിന്‌ നൽകാവുന്ന മരുന്ന് തന്നെയാണ് ചിരി. ഈ ചിരിദിനത്തിൽ ചിരിയോർമ്മകളിലൂടെ കടന്നു പോകുകയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് സലിം...

“ഞാന്‍ മരിച്ചുപോയെന്ന് പറഞ്ഞവരോട് ക്ഷമിച്ചിരിക്കുന്നു”; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രസകരമായ കുറിപ്പ് പങ്കുവെച്ച് സലീം കുമാര്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതോടെ വ്യാജവാര്‍ത്തകളും പെരുകാന്‍ തുടങ്ങി. പലപ്പോഴും ജീവിച്ചിരിക്കുന്നവരെ പോലും മരണപ്പെടുത്താറുണ്ട് ഇത്തരം വ്യാജ പ്രചരണങ്ങള്‍. മലയാളികളുടെ പ്രിയതാരം സലീം കുമാര്‍ മരിച്ചു എന്ന തരത്തിലും പ്രചരിച്ചിരുന്നു വ്യാജവാര്‍ത്തകള്‍. തെറ്റായ പ്രചരണങ്ങളെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് സലീം കുമാര്‍. രസകരമായ ഒരു കുറിപ്പിലൂടെയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ താരം പ്രതികരിച്ചത്. കുറിപ്പ് വായിക്കാം അണ്ടര്‍വേള്‍ഡ് 'അറിഞ്ഞോ നമ്മുടെ സലിം...

സലിം കുമാറിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

വെള്ളിത്തിരയിൽ ചിരിവിസ്‌മയം ഒരുക്കുന്ന കഥാപാത്രമാണ് സലിം കുമാർ. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം 50 ആം പിറന്നാൾ ആഘോഷിച്ച താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവൻ, സംവിധായകൻ ലാൽ ജോസ് തുടങ്ങിനിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്. ദിലീപാണ് ഈ ചിത്രങ്ങൾ...

സിനിമ സെറ്റിൽ വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ; മധുരം പകർന്ന് മമ്മൂക്ക

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം അസലീം കുമാറിന്റെ 28 -ആം വിവാഹ വാർഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജാ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചായിരുന്നു സലീം കുമാറിന്റെയും ഭാര്യ സുനിതയുടെയും വിവാഹ വാർഷികം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആഘോഷമാക്കിയത്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സലിം...

വിവാഹവാര്‍ഷിക ദിനത്തില്‍ സലീം കുമാറിന് മധുരം നല്‍കി മമ്മൂട്ടി; ചിത്രങ്ങള്‍ കാണാം

വിവാവാര്‍ഷികദിനത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും കിടിലന്‍ സര്‍പ്രൈസ് കിട്ടിയ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ ഹാസ്യതാരം സലീംകുമാറും ഭാര്യ സുനിതയും. മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചായിരുന്നു സലീംകുമാറിന്റെ വിവാഹവാര്‍ഷിക ആഘോഷം. മമ്മൂട്ടി തന്നെയായിരുന്നു ചടങ്ങില്‍ അവതാരകനായതും. സിനിമാ ലൊക്കേഷനില്‍വെച്ചു നടത്തിയ ആഘോഷപരിപാടിയില്‍ മമ്മൂട്ടി നേതൃത്വം നല്‍കിയതുകൂടിയായപ്പോള്‍ സലിം കുമാറിനും ഭാര്യയ്ക്കും...

ദുരിതക്കയത്തിൽ രക്ഷകരായവർക്ക് നന്ദി പറഞ്ഞും, ദുരിത അനുഭവങ്ങൾ പങ്കുവെച്ചും സിനിമ താരങ്ങൾ….

പ്രളയത്തിൽ അകപ്പെട്ടവരെ തന്റെ സ്വന്തം വീട്ടിലോട്ട് ക്ഷണിച്ച് കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു.  വീട്ടിൽ വൈദ്യതി ഇല്ലെന്നൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്വന്തം വീടുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീടുകളിലേക്ക് വരാമെന്നും താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ടൊവിനൊക്കൊപ്പം ദുരിതത്തിലാണ്ട കേരള ജനതയെ കൈപിടിച്ചുയർത്താൻ നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. താരപരിവേഷങ്ങളില്ലാതെ സാമ്പത്തികമായും...

Latest News

‘മരക്കാര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ്...