’96’ ലെ വെട്ടിമാറ്റിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; വീഡിയോ കാണാം

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വിജയ് സേതുപതി തൃഷ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 96. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ വെട്ടിമാറ്റിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഗായിക ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ്. ജാനകി ദേവിയുടെ രംഗങ്ങളടക്കം 96 ലെ വെട്ടി മാറ്റിയ രംഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.. 96 സിനിമയിലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപെട്ട ഗായികയായിരുന്നു എസ്. ജാനകി. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം.

Read also: ’96’ ലൂടെ കയ്യടി നേടി ഈ അമ്മയും മകളും

വർഷങ്ങൾക്കിപ്പുറമുള്ള റാമിന്റെയും ജാനകിയുടെയും കൂടി ചേരലിൽ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും ശേഷം സാക്ഷാൽ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല.