Inspiration

പ്രായം വെറും ഒന്നര വയസ്, നേട്ടം രണ്ട് ലോക റെക്കോർഡുകൾ- താരമായി ലക്കി

വെറും ഒന്നര വയസുള്ള ഒരു കുഞ്ഞിന് എന്തൊക്കെ ചെയ്യാൻ സാധിക്കും..? ചിരിക്കും കളിക്കും വാക്കുകൾ പറഞ്ഞുതുടങ്ങാൻ ശ്രമിക്കും. ഇങ്ങനെ ലളിതമായി പറഞ്ഞ് തുടങ്ങാൻ വരട്ടെ... ചിലപ്പോൽ ഒന്നര വയസുകാരനും പലതും ചെയ്യാൻ കഴിഞ്ഞേക്കും, അതും അത്ര സിംപിൾ ആയ കാര്യങ്ങളല്ല. ഇതിനോടകം രണ്ട് ലോക റെക്കോർഡുകൾ വരെ കരസ്ഥമാക്കിയ ഒരു ഒന്നര വയസുകാരനുണ്ട്. കൊല്ലം...

33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും; സൈബർ ഇടങ്ങളുടെ ഹൃദയം കീഴടക്കിയ വിഡിയോ

33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും... തലവാചകം വായിക്കുമ്പോൾ ഇതൊരു സിനിമാക്കഥയായിരിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക്.. സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ഈ അമ്മയുടെയും മകന്റെയും. നാലാം വയസിലാണ് ലി ജിംഗ്വായെ കാണാതാവുന്നത്. കളിപ്പാട്ടം നൽകാം എന്ന വ്യാജേന ഗ്രാമത്തിൽ എത്തിയ ഒരാളാണ് ലിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ലിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ കുടുംബം നടത്തിയെങ്കിലും അത്...

ഒമ്പതാം വയസിൽ തേടിയെത്തിയ അപൂർവ്വരോഗം; നിശ്ചയദാർഢ്യം കൊണ്ട് രോഗത്തെ കീഴടക്കിയ സൗമ്യ

ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന ചില അപകടങ്ങൾ പലരെയും പൂർണമായി തളർത്തിക്കളഞ്ഞേക്കാം. എന്നാൽ വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയ ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ കൈയടി ഏറ്റുവാങ്ങുന്നത്. സൗമ്യ ജെയിൻ എന്ന പെൺകുട്ടിയാണ് ജീവിതത്തിൽ ഉണ്ടായ കയ്പ്പേറിയ അനുഭവത്തെ മനക്കരുത്തുകൊണ്ട് കീഴടക്കിയത്. ഒമ്പതാം വയസിലാണ് സൗമ്യയെത്തേടി മാരകമായ ഒരു രോഗം എത്തുന്നത്. രക്തക്കുഴലുകൾ അസാധാരണമായി...

തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ മാഡിക്സ് കഴിഞ്ഞത് 9 ദിവസം; ജീവൻ രക്ഷിച്ച് ജിബ്‌സൺ

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ വലിയ രീതിയിലുള്ള ഞെട്ടലുകളാണ് നമുക്കിടയിൽ സൃഷ്ടിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ മെയ്‌ഫീൽഡിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് സൃഷ്ടിച്ചതും വലിയ നാശനഷ്ടങ്ങളാണ്. ശക്തമായ കാറ്റിനെത്തുടർന്ന് നിരവധി കെട്ടിടങ്ങളും മറ്റും തകർന്നുവീണിരുന്നു. തകർന്ന് വീണ കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുകയാണ് മാഡിക്സ് എന്ന പൂച്ചയെ....

വയസ് ആറ്, റൂബി സ്വന്തമാക്കിയത് 5 കോടിരൂപയുടെ സ്വത്തുക്കൾ

പ്രായം വെറും ആറു വയസ്. എന്നാൽ ആറു വയസിനിടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള സ്വദേശിയായ റൂബി മക്ലൈലൻ എന്ന കൊച്ചുമിടുക്കിയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കിയിരിക്കുന്നത്. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന റിയൽ എസ്റ്റേറ്റ് ബൈയറായി മാറിയിരിക്കുകയാണ് റൂബി. കോടിക്കണക്കിന് രൂപയുടെ വീടും പറമ്പും സ്വന്തമാക്കിയ...

നിർത്താതെ ശബ്ദമുണ്ടാക്കി നായക്കുട്ടി; കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഹെന്ററിയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവെച്ച് യുവതി

വളർത്തുമൃഗങ്ങളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നിരവധി കഥകൾ ഇതിനോടകം നാം കേട്ടുകഴിഞ്ഞതാണ്. അത്തരത്തിൽ ഒരു വളർത്തുനായയുടെ കരുതലിന്റെ ഫലമായി ഒരു കുഞ്ഞിന് ജീവൻ തിരികെ ലഭിച്ചതിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. കെല്ലി ആൻഡ്രു എന്ന യുവതിയാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച നായയെക്കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചത്. ഹെന്റി എന്ന നായക്കുട്ടി രാത്രിയിൽ...

തെരുവിൽ പത്ത് രൂപയ്ക്ക് ഭക്ഷണം വിൽക്കുന്ന വൃദ്ധദമ്പതികൾ, പിന്നിൽ ഹൃദയംതൊടുന്ന ഒരു കഥയും

ഓരോ യാത്രയിലും തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. അടുത്തിടെ കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാനായി തെരുവിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്ന പത്ത് വയസുകാരൻ കുട്ടി ഷെഫിനെ നാം പരിചയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തെരുവോരങ്ങളിൽ പത്ത് രൂപയ്ക്ക് ഭക്ഷണം തയാറാക്കി വിൽക്കുന്ന വൃദ്ധ ദമ്പതികളെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത്. എഴുപത് വയസ്...

‘ഞാൻ ഇല്ലാതായാൽ നീ സൈന്യത്തിൽ ചേരണം’: ഭർത്താവിന്റെ അവസാന വാക്കുകൾ നിറവേറ്റി ജ്യോതി, സല്യൂട്ട്

കശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യ വരിച്ചതാണ് നായിക് ദീപക് നൈൻവാൾ.. മരണക്കിടക്കയിൽ പോലും രാജ്യത്തോടുള്ള സ്നേഹം മാത്രമായിരുന്നു ദീപകിന്റെ വാക്കുകളിൽ. മാതാപിതാക്കളെയും ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ധീര ജവാൻ ദീപക് അവസാനമായി തന്റെ പ്രിയ പത്നിയോട് പറഞ്ഞ വാക്കുകൾ, 'ഞാൻ ഇല്ലാതായാലും നീ സൈന്യത്തിൽ ചേരണം' എന്നായിരുന്നു. ദീപക്...

പഠനം ഉപേക്ഷിച്ച് ലോറി ഓടിക്കാൻ ഇറങ്ങി കോടീശ്വരനായ സ്റ്റീവ്; പ്രചോദനം ഈ ജീവിതകഥ

വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ഡ്രൈവർ ആകണം എന്നുത്തരം പറയുന്ന നിരവധി കുട്ടികളെ നമുക്കറിയാം. ലോറിയും ബസും ഒക്കെ ഓടിക്കുന്ന ഡ്രൈവർമാരെ ആരാധനയോടെ നോക്കിനിന്ന കുട്ടിക്കാലം ഉള്ളവരും നമുക്കിടയിലുണ്ട്. എന്നാൽ വലുതാകുന്നതിനനുസരിച്ച് ചെറുപ്പത്തിലെ ഈ ആഗ്രഹം മറന്നുകളയുന്നവരാണ് മിക്കവരും. പക്ഷെ പതിനാറാം വയസിൽ പഠനം ഉപേക്ഷിച്ച് ഡ്രൈവറാകാൻ ഇറങ്ങിത്തിരിച്ച സ്റ്റീവ് പാർക്കിന്റെ കഥയാണ് ഇപ്പോൾ...

ഏറ്റവും അടുത്തുള്ള കടയിൽ പോയി ഭക്ഷണ സാധനങ്ങൾ വാങ്ങിവരാൻ 2 ദിവസമെടുക്കും; സാഹസീക യാത്രകൾ നിറഞ്ഞ മീഡറുടെ ജീവിതം

അവശ്യസാധനങ്ങൾ കടയിൽ പോയി വാങ്ങിവരാൻ നമുക്ക് നിമിഷങ്ങൾ മതി, ഇനി അല്ലെങ്കിൽ ഓഡർ ചെയ്‌താൽ മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തും. അത്രയേറെ സൗകര്യം നിറഞ്ഞ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങിവരാൻ ഏകദേശം രണ്ട് ദിവസം എടുക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ അത്തരത്തിൽ ഒരു...
- Advertisement -

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...