Music

‘സൗഹൃദം’ പങ്കുവെച്ച് അമിതും കൂട്ടരും; ശ്രദ്ധേയമായി ‘യുവം’ ചിത്രത്തിലെ ഗാനം

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൗഹൃദം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഫെബ്രുവരിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ്...

ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാന്‍ മാസ്റ്ററിലെ ഗാനങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്ക് ശേഷം ചലച്ചിത്രമേഖല കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിയ്ക്കും. വിജയ് നാകനായെത്തുന്ന മാസ്റ്റര്‍ ആണ് നാളുകള്‍ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രം. അന്യ ഭാഷാ ചിത്രമാണെങ്കിലും ഇളയദളപതി വിജയ്-യുടെ ചിത്രമായതുകൊണ്ടുതന്നെ കാത്തിരിപ്പിലായിരുന്നു ചലച്ചിത്ര ആസ്വാദകര്‍. അതേസമയം ചിത്രത്തിലെ പാട്ടുകള്‍ അടങ്ങിയ...

അഭിനയത്തിൽ മാത്രമല്ല, പാട്ടിലും തിളങ്ങി സയേഷ- വീഡിയോ

ബാലതാരമായും നായികയായും അഭിനയ ലോകത്ത് സജീവമായ താരമാണ് സയേഷ. നടൻ ആര്യയുമായുള്ള വിവാഹ ശേഷവും സയേഷ സിനിമാലോകത്ത് നിറസാന്നിധ്യമാണ്. ഇപ്പോഴിതാ, അഞ്ചാം വയസിൽ ആരംഭിച്ച സംഗീതവുമായുള്ള ബന്ധം ആദ്യമായി ആരാധകരോട് പങ്കുവയ്ക്കുകയാണ് നടി. 'എനിക്ക് 5 വയസ്സുള്ളപ്പോൾ ഞാൻ സംഗീതം പഠിക്കാൻ തുടങ്ങി. ഇത് എൻറെ ഒരു അഭിനിവേശമാണ്, അത് പലർക്കും അറിയില്ല. ഞാൻ സംഗീതവുമായി...

രചന, സംഗീതം, ആലാപനം കാക്കിക്കുള്ളിലെ കലാകാരന്മാര്‍; ശ്രദ്ധ നേടി കേരളാ പൊലീസിന്റെ പുതുവത്സര സന്ദേശഗാനം

നീതിപാലകരായി പൊതുസമൂഹത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകള്‍ പോലും തയാറാക്കി ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുന്ന കേരളാ പൊലീസിന്റെ സേവനം സംസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തോട് അനുബന്ധിച്ച് കേരളാ പൊലീസ് ഒരുക്കിയ ഗാന സന്ദേശമാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസ്...

‘സാഗരങ്ങളെ പാടിയുണര്‍ത്തി…’ ശ്രീകുമാറിന്റെ പിറന്നാള്‍ ആശംസ

വര്‍ണ്ണനകള്‍ക്കും അതീതമായ ചിലതുണ്ട്. അത്തരത്തില്‍ ഒന്നാണ് കെ ജെ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദമാധുര്യം. ആസ്വാദക ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ ഈ മഹാഗായകന്റെ ആലാപനത്തിന് സാധിക്കുന്നു…. കഴിഞ്ഞ ദിവസമായിരുന്നു (ജനുവരി 10) യേശുദാസിന്റെ പിറന്നാള്‍. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ടെലിവിഷന്‍ സ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന എസ് പി ശ്രീകുമാര്‍...

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കരച്ചില്‍ രസികന്‍ സംഗീതമായപ്പോള്‍; വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ച് ഒരു റീമിക്സ്

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. പ്രത്യേകിച്ച് ചില രസികന്‍ ക്രിയേറ്റിവിറ്റികള്‍. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. എന്തിലും ഏതിലും സംഗീതമുണ്ടെന്ന് ചിലര്‍ പറയാറില്ലേ. അത്തരത്തില്‍ ഒരു കരച്ചിലിനെ മനോഹരമായ സംഗീതമാക്കിയിരിക്കുകയാണ് ഒരു റീമിക്സിലൂടെ. വീഡിയോ ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മ്യൂസിക് പ്രൊഡ്യൂസറായ...

ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാല്‍ മലയാള സിനിമയ്ക്കായി പാടുന്നു

കേട്ടുമതിവരാത്ത പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാലിന്റെ സ്വരമാധുരിയില്‍ മലയാള ചലച്ചിത്ര ആസ്വാദകരിലേയ്ക്ക് ഒരു ഗാനം എത്തുന്നു. കാണെക്കാണെ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. ഉയരെ എന്ന ചിത്രത്തിനു ശേഷം മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാണെക്കാണെ. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. വിനായക്...

പിറന്നാൾ ദിനത്തിൽ ശ്രദ്ധനേടി 37 വർഷം മുൻപുള്ള യേശുദാസിന്റെ അഭിമുഖം- വീഡിയോ

മലയാളികളുടെ സംഗീതലോകത്ത് ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ഗായകൻ ഇല്ലെന്നു തന്നെ പറയാം. കാരണം, അത്രയധികം വൈവിധ്യമാർന്ന ഗാനങ്ങളിലൂടെ യേശുദാസ് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി. അദ്ദേഹത്തിന്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ 37 വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. 1984ൽ നടത്തിയ അഭിമുഖത്തിന്റെ അപൂർവമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് എവിഎം ഉണ്ണിയാണ്. വളരെ ശക്തമായ ഭാഷയിലാണ്...

പ്രണയപൂർവ്വം സുരാജും നിമിഷയും -‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ വീഡിയോ ഗാനം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ഗാനം പുറത്തെത്തി. 'ഒരു കുടം..' എന്ന് തുടങ്ങുന്ന ഗാനം ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം പകർന്നിരിക്കുന്നത് മാത്യൂസ്...

81 ന്റെ നിറവിൽ ഗാനഗന്ധർവൻ; മലയാളി ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കിയ ദാസേട്ടന് പിറന്നാൾ ആശംസകൾ…

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് പിറന്നാൾ. ശബ്ദമാധുര്യംകൊണ്ട് ആസ്വാദകഹൃദയങ്ങൾ തൊട്ടുണർത്തുന്ന ഗന്ധർവ്വനാദം കേട്ടുണരാത്ത ഒരു ദിനം പോലും മലയാളികൾക്ക് ഉണ്ടാവില്ല. അത്രമേൽ ഹൃദയതാളങ്ങൾ കീഴടക്കികഴിഞ്ഞു ഈ അത്ഭുതഗായകനും അദ്ദേഹത്തിന്റെ സ്വരമാധുര്യം. മലയാളികളുടെ ചിരിയിലും ദുഃഖത്തിലും ഒരുപോലെ ഇണങ്ങുന്ന ശബ്ദം..മലയാളികളുടെ ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വർധക്യവുമെല്ലാം ഒരുപോലെ സംഗീത സാന്ദ്രമാക്കിലായ കലാകാരൻ.. എൺപത്തിയൊന്നിന്റെ...
- Advertisement -

Latest News

‘ആര്‍ക്കറിയാം’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത് 72-കാരനായി

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ബിജു മേനോന്റെ പുതിയ ലുക്ക്. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചിത്രത്തില്‍ 72...
- Advertisement -