Special

150 രൂപയ്ക്ക് വിവാഹം; ആഘോഷങ്ങൾക്കായ് മാറ്റിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്, മാതൃകയായി നടൻ

കൊവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത. കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം മുഴുവൻ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ രോഗബാധിതരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി നിരവധി സുമനസുകൾ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കായി കരുതിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് മാറ്റിവെച്ച് മാതൃകയാകുകയാണ് നടൻ വിരാഫ് പട്ടേൽ. മെയ് ആറിനായിരുന്നു...

കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലാണ്.. കൊവിഡിനെ തുരത്താൻ നിരവധി മാർഗങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കൊവിഡ് മഹാമാരി അതിശകത്മായി തന്നെ പിടിമുറുക്കിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്ര, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. എന്നാൽ അതിനിടയിൽ ഏറ്റവും ശ്രദ്ധ നേടുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം. കൊവിഡിന്റെ രണ്ടാം വരവിലും ഒരു...

കാലുകൾ രണ്ടും നഷ്ടപ്പെട്ടു; ജീവിതം തിരിച്ചുപിടിച്ചത് മനസാന്നിധ്യംകൊണ്ട്, മാതൃകയായി ഒരു പെൺകുട്ടി

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടത്തെ ആത്മവിശ്വാസംകൊണ്ടും മനക്കരുത്തുകൊണ്ടും നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഒരു പെൺകുട്ടി.. അപകടത്തിൽ കാലുകൾ രണ്ടും നഷ്ടപ്പെട്ടിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ് അർപ്പിത റോയ്.. 2006 ലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർപ്പിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദുരന്തം വന്നുചേരുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അർപ്പിതയുടെ വാഹനം ഒരു അപകടത്തിൽപെടുകയായിരുന്നു....

വെളിച്ചത്തോടെ പിറന്നുവീണ കുഞ്ഞാവ; ഫാഷൻ ലോകത്തും താരമായി മായ

സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കവരുകയാണ് ഒരുപിടി പ്രത്യേകതകളുമായി പിറന്നുവീണ കുഞ്ഞാവ. വെളുത്ത മുടിയിഴകളോടെയാണ് കുഞ്ഞുമായ ജനിച്ചത്. വെളുത്ത മുടിയിഴകളുമായി പിറന്നുവീണ കുഞ്ഞിനെ കണ്ടയുടൻ ഡോക്ടറുമാരും നഴ്‌സുമാരും അത്ഭുതപ്പെട്ടു. പൈബാൾഡിസം എന്ന രോഗാവസ്ഥയാണ് കുഞ്ഞുമായയുടെ ഈ പ്രത്യേകതയ്ക്ക് പിന്നിൽ. മുടിക്കും ചർമ്മത്തിനും നിറം പകരുന്ന മെലാനിന്റെ അഭാവം മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. പൈബാൾഡിസം...

130 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ അപൂർവ അഥിതി; ഹാരി പോർട്ടർ ചിത്രങ്ങളിലെ ദൂതനെ കണ്ട ആവേശത്തിൽ സോഷ്യൽ മീഡിയ

മനുഷ്യന് പുറമെ പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായ പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ നിരവധി വീഡിയോകലും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ സൈബര്‍ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു പക്ഷി. ഹാരി പോർട്ടർ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അപൂർവ ഇനത്തിൽപ്പെട്ട സ്നോയി ഔൾ എന്ന പക്ഷിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപൂർവ...

ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനനിന് പ്രത്യേകതകൾ ഏറെയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കള്ളിനൻ കണ്ടെടുത്തത്. 1905 ജനുവരി 26 നാണ് ഖനിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഫ്രഡറിക് വെൽസ് ഈ വജ്രം കണ്ടെത്തുന്നത്. കള്ളിനൻ കണ്ടെടുത്ത ഖനിയുടെ സ്ഥാപകനായ തോമസ് കള്ളിനന്റെ പേരാണ് ഈ വജ്രത്തിന് നൽകിയത്. പത്ത് സെന്റീമീറ്റർ നീളവും 6.35 സെന്റീമീറ്റർ വീതിയുമുള്ള...

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാലുകൾ ഒരിക്കൽ പോലും നിലത്ത് സ്പർശിക്കാതെ മുപ്പത്തിമൂന്ന് നിലകളിലൂടെ സൈക്കിൾ ഓടിച്ച് കയറ്റുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. 30 മിനിറ്റിലാണ് ഫോണ്ടനോയ് സ്റ്റെപ്പുകളിലൂടെ സൈക്കിൾ...

ഉഷ്ണം പൊഴിക്കുന്ന ഐസ് പാളികൾ; കാഴ്ചയിൽ വസന്തം ഒരുക്കിയ ഇടത്തിന് പിന്നിൽ…

ഐസ് താഴ്‌വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമെന്നാണ് തുർക്കിയിലെ പാമുഖലിയെ ഇവിടെയെത്തുന്നവർ വിശേഷിപ്പിക്കുന്നതും. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതുപോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം. ഐസ് പാളികൾ...

‘ഒന്നു വീതം മൂന്ന് നേരം’ കവിത വായിച്ചാല്‍ ചിലപ്പോള്‍ രോഗം മാറിയേക്കും; കേട്ടിട്ടുണ്ടോ ലോകത്തിലെ ആദ്യ കവിതാ ഫാര്‍മസിയെക്കുറിച്ച്…

തലവാചകം വായിക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. കാരണം കവിത വായിച്ച് രോഗം മാറ്റാന്‍ പറ്റുമോ എന്ന് പലരും ചിന്തിച്ചേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാകില്ലെങ്കിലും മാനസികമായ രോഗാവസ്ഥകളെ ഭേദപ്പെടുത്താന്‍ കവിതകള്‍ക്ക് സാധിക്കുന്നു. മരുന്നുകള്‍ പോലെ കവിതകള്‍ രോഗികള്‍ക്ക് നല്‍കുന്ന പോയട്രി ഫാര്‍മസികള്‍ പോലുമുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ കവിതാ ഫാര്‍മസി സ്ഥാപിക്കപ്പെട്ടത് ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലാണ്. കവിയായ ഡെബോറ അല്‍മയാണ്...

വട്ടക്കണ്ണടയും നരച്ച താടിയും കൈയില്‍ കൊക്ക- കോളയും; ഹിറ്റായ സാന്താക്ലോസ് രൂപത്തിന്റെ കഥ

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി പുതിയ പ്രതീക്ഷകളുമായി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ലോകജനത. മഞ്ഞിന്റെ പുതപ്പണിഞ്ഞ് നക്ഷത്രങ്ങളെ വാരിവിതറിയെത്തുന്ന ഓരോ ധനുമാസവും ക്രിസ്മസിന്റെ സുന്ദരമായ ഓര്‍മ്മകളാല്‍ സമ്പന്നമാണ്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. പുല്‍ക്കൂട്, ക്രിസ്മസ്ട്രീ, നക്ഷത്രം, കരോള്‍ പിന്നെ സാന്താക്ലോസും. കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന...
- Advertisement -

Latest News

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ആദ്യം പരിഗണിക്കുക മുന്‍ഗണന വിഭാഗക്കാരെ

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് വാക്‌സിനേഷന്‍. ഇപ്പോഴിതാ 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള...
- Advertisement -spot_img