vikram

കമല്‍ഹാസന്‍ നായകനായെത്തുന്ന വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരന്‍

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വിക്രം എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ഗിരീഷ്...

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം ആദ്യമായി മകൻ ധ്രുവുമായി സ്‌ക്രീൻ പങ്കിടുന്ന ചിത്രമായതുകൊണ്ട് ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ 'ചിയാൻ 60'...

വിക്രം നായകനാകുന്ന ‘കോബ്ര’യ്ക്കായി ചെന്നൈയിൽ റഷ്യയുടെ മാതൃകയിൽ സെറ്റൊരുങ്ങുന്നു

'ഇമൈക്ക നൊടികൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അജയ് ജ്ഞാനമുത്തുവിനൊപ്പം 'കോബ്ര' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടൻ വിക്രം. 'കെജിഎഫ്' നായിക ശ്രീനിധി ഷെട്ടി വിക്രമിനൊപ്പമെത്തുന്ന ചിത്രത്തിൽ ഇർഫാൻ പത്താൻ, മിയ ജോർജ് തുടങ്ങിയവരും വേഷമിടുന്നു. ഇപ്പോഴിതാ, ചെന്നൈയിൽ റഷ്യയെ അനുസ്മരിപ്പിക്കുന്ന ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോബ്ര നിർമാതാക്കൾ എന്നാണ് റിപ്പോർട്ടുകൾ...

അച്ഛനും മകനും ഒന്നിക്കുന്നു; കാർത്തിക് ചിത്രം ഉടൻ

താരപുത്രന്മാരുടെ സിനിമ അരങ്ങേറ്റത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെയും. ഇപ്പോഴിതാ വെള്ളിത്തിരയിലൂടെ അച്ഛനും മകനും ഒന്നിക്കുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഗാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ...

‘ജന്മദിനാശംസകൾ ചിയാൻ, ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്റെ സമ്മാനം’- വിക്രമിന് പിറന്നാൾ ആശംസിച്ച് മകൻ ധ്രുവ്

തമിഴ് സിനിമയിൽ ഏറ്റവും സമർപ്പണ ബോധമുള്ള നടനാണ് ചിയാൻ വിക്രം. ഇന്ന് അൻപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വിക്രമിന് ആരാധകരും സിനിമ പ്രേമികളും ആശംസകൾ അറിയിച്ചു. ഇപ്പോൾ വിക്രമിന്റെ ഏറ്റവും വലിയ ആരാധകൻ ആശംസയുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മകനും നടനുമായ ധ്രുവ് വിക്രം. 'ജന്മദിനാശംസകൾ ചിയാൻ, നിങ്ങളുടെ ഏറ്റവും വലിയ ആരാധകൻ നൽകുന്ന വീഡിയോ' എന്ന കുറിപ്പോടെയാണ്...

‘പ്രതീക്ഷകൾ നശിച്ച് നിന്ന എനിക്ക് വഴികാട്ടിയായത് അച്ഛനാണ്,നിങ്ങളുടെ വീക്ഷണമാണ് എന്നെ ഇവിടെ വരെയെത്തിച്ചത്’- ധ്രുവ് വിക്രം

താരപുത്രന്മാരുടെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. അങ്ങനെയൊരു അരങ്ങേറ്റമായിരുന്നു ധ്രുവ് വിക്രമിന്റേത്. എന്നാൽ വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു തുടക്കം. തെലുങ്ക് ചിത്രം 'അർജുൻ റെഡ്ഢി'യുടെ തമിഴ് റീമേയ്ക്കിലൂടെയാണ് ധ്രുവ് തുടക്കം കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ബാല പാതിവഴിയിൽ പിന്മാറിയതും ചിത്രം എല്ലാ താരങ്ങളെയും മാറ്റി വീണ്ടും ചിത്രീകരിക്കേണ്ടി വന്നതും മാനസികമായി ധ്രുവ് വിക്രമിനെ തളർത്തി. എന്നാൽ...

വേഷപ്പകര്‍ച്ചകൊണ്ട് അതിശയിപ്പിക്കാന്‍ വിക്രം; ‘കോബ്ര’യില്‍ ഏഴ് ഗെറ്റപ്പുകള്‍

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ താരം അവതരിപ്പിക്കുന്നു. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം...

കൈയടി നേടി കദരം ‘കൊണ്ടേനി’ലെ ഗാനം: വീഡിയോ

വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കദരം കൊണ്ടേന്‍. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഗാനവും ശ്രദ്ധേയമാകുന്നു. വിക്രത്തിന്റെ വിത്യസ്ത ഭാവങ്ങളും ലുക്കുമാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രാജ്കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്....

പുതിയ ലുക്കിൽ വിക്രം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ സെക്കന്റ് ലുക്ക് പുറത്തു വിട്ടു. വിക്രം തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സെക്കന്റ് ലുക്ക് പങ്കുവെച്ചത്. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ജനവരി 15 ന് റിലീസ് ചെയ്യും. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം...

‘മഹാവീർ കർണ്ണ’യ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്; വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ, വീഡിയോ കാണാം..

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം മഹാവീർ കർണയ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്. ചിത്രത്തിന്റെ രഥത്തിനായി  ഉപയോഗിക്കുന്ന 30 അടി ഉയരമുള്ള മണിയുടെ നിർമ്മാണം ആരംഭിച്ചു.  മണി കഴിഞ്ഞ ദിവസം ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച ശേഷം ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സെറ്റിൽ ഒരുങ്ങുന്ന അത്ഭുതങ്ങൾ കാണിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള...

Latest News

രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

'രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേതങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍കുങ്കുമം പെയ്യൂമീ വേളയില്‍രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….'; മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും...